November 17, 2026

മാനന്തവാടി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രവർത്തക യോഗം നടന്നു

0
IMG-20261117-WA0140
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ് ഡോ. പി. നാരായണൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിന് എസ്. വിജയകുമാരൻ നായർ സ്വാഗതം ആശംസിച്ചു. പിഎച്ച്.ഡി നേടിയ ഡോ. സുമേഷ് എ.കെ., അപർണ എം. ദാസ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. സ്വയം തൊഴിൽ സംരംഭമായി ശ്രീജ സുദർശൻ ആരംഭിച്ച അച്ചാർ യൂണിറ്റിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു. യൂണിയൻ സെക്രട്ടറി പി.വി. ശ്യാംഘോഷ് സംഘടനാ കാര്യങ്ങളും യൂണിയനിൽ നടത്തുവാൻ പോകുന്ന മേഖലാ സമ്മേളനങ്ങളെക്കുറിച്ചും വിശദീകരണം നൽകി. മുൻ യൂണിയൻ സെക്രട്ടറിമാരായ ടി.കെ. ദേവദാസ്, ടി.എ. മുരളീധരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് ഇ.പി. രമണി ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നായി എഴുപതിലധികം ആളുകൾ പങ്കെടുത്ത യോഗത്തിന് വനിതാ യൂണിയൻ സെക്രട്ടറി ബിന്ദു ബി.എസ്. നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *