കണക്ട് വയനാട് പട്ടികവർഗ്ഗ പ്രോൽസാഹന പദ്ധതി ജില്ലാ തല ഉദ്ഘാടനം
തരിയോട്: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുക്കുന്ന വയനാട് ജില്ലയിൽ പ്രത്യേകമായ സംഘടപ്പിക്കുന്ന
പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ “കണക്ട് വയനാട്” വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് ജില്ലയിലെ
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ തുടക്കമായി.
കരിയർ ഗൈഡൻസ് ആൻഡ് അഡോൾസൻസ് കൗൺസിലിങ്ങ് സെൽ വയനാട് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. കണക്ട് വയനാട് പദ്ധതിയിലൂടെ
കൗമാരക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക്
മോട്ടിവേഷൻ ക്ലാസ്സുകൾ,
വ്യക്തിത്വ വികസനം, കരിയർ പ്ലാനിങ്ങ്, കരിയർ ഗൈഡൻസ്,
ലൈഫ് സ്കിൽ പരിശീലനം തുടങ്ങിയ വിവിധ സെഷനുകളിലായി
അതത് സ്കൂളിൽ വച്ച് തന്നെ
പ്രത്യേകമായി സജ്ജീകരിച്ച ക്ലാസ്സുകൾ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് കൊണ്ട് നടപ്പിലാക്കുകയാണ്.
തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അദ്ധ്യാക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.ശശീന്ദ്ര വ്യാസ് സ്വാഗതവും കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ കെ.ബി.സിമിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.പി.ടി.എ. പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സൂന നവീൻ, പി.ടി.എ. പ്രസിഡണ്ട് ബെന്നി മാത്യു, എസ്.എം.സി. ചെയർമാൻ പി.എം കാസിം, പ്രിൻസിപ്പാൾ ഇൻ ചാർജ് മുഹമ്മദ് ബഷീർ, വൈസ് പ്രിൻസിപ്പൽ കെ ഉഷ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
കരിയർ ഗൈഡൻസ് ജില്ലാ ജോ.കോഡിനേറ്റർ മനോജ് ജോൺ,ഒരു ട്രെയിനർമാരായ കെ മുഹമ്മദലി, എൻ. അജ്മൽ സാദിഖ്, ദീപ മരിയ ദാസ് , വി. ശ്രീജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.





Leave a Reply