May 28, 2026

കടുവാ ആക്രമണത്തിൽ പരിക്കെറ്റ് ചികിത്സയിലായിരുന്ന കുട്ടിയാന ചരിഞ്ഞു 

0
20250130 115334
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ: കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നിലയിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തുകയും പിന്നീട് മുത്തങ്ങയിൽ ചികിത്സയിലുമായിരുന്ന ആന കുട്ടിയാണ് ചരിഞ്ഞത്.

 

കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്.

 

വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ബേഗൂർ റെയിഞ്ചർ എസ്. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് എന്നിവരടങ്ങുന്ന വിദഗ്ധസംഘം പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *