May 28, 2026

ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു

0
20250130 105126
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്‌സ് സ്കൂൾ സംസ്ഥാന തല കലോത്സവം ‘തില്ലാന’ യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ടീമിന് സ്വീകരണം നൽകി കുടുംബശ്രീ ജില്ലാ മിഷൻ. കല്പറ്റ പുതിയ സ്റ്റാൻഡിൽ വച്ച് സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.തൃശ്ശൂർ, തിരുവനന്തപുരം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി കൽപറ്റ ടൗണിൽ കുട്ടികൾ പ്രകടനം നടത്തി.സ്വീകരണ പരിപാടിയിൽ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.ജില്ലാമിഷന്റെ നേതൃത്.സംസ്ഥാന കലോത്സവത്തിനായി 4 മാസങ്ങളോളമായുള്ള കുട്ടികളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് തുടർച്ചയായി കിരീടം വയനാട്ടിലെത്താൻ സഹായിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *