June 19, 2026

കുടുംബസംഗമം നടത്തി.

0
Img 20250131 184556
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി :ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എഴാംഞ്ചിറയില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം ടി. എന്. പ്രതാപന്‍ എക്സ് .എം.പി. ഉദ്ഘാടനം ചെയ്തു.
മഹാത്മാ ഗാന്ധി ഇന്ത്യ രാജ്യത്തിന്റെ പിതാവാണെന്നും, കുടുംബത്തിലെ പിതാവിനെ പോലെ ഈ രാജ്യത്തിലെ മുഴുവന്‍ ജനതയുടെയും ക്ഷേമത്തിനായി പ്രയത്‌നിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുനൂറു കൊല്ലം അടിമകളാക്കി വെച്ചിരുന്ന പാവപ്പെട്ട ഇന്ത്യന്‍ ജനതയെ ബ്രിട്ടീഷുക്കാരുടെ അധീനതയില്‍ നിന്നും മോചിപ്പിക്കുവാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്തു, ത്യാഗങ്ങള്‍ സഹിച്ച് ഒട്ടിയ വയറുമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അര്‍ദ്ധ നഗ്ന്നായ ഫക്കീറായി മാറേണ്ടി വന്നത്, എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മുഗള്‍ സാമ്രാജ്യത്തിനു ശേഷം ബ്രിട്ടീഷുകാരന്റെയും അടിമകളായിരുന്നു നമ്മള്‍ സ്വാതന്ത്ര ലബ്ധിക്കുശേഷം കരിമ്പിന്‍ ചണ്ടി പോലെ പിശറായിരുന്ന ഇന്ത്യ രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ട ഭക്ഷ്യധാന്യങ്ങളും, വസ്ത്രങ്ങളുമടക്കം ഒന്നുമില്ലാത്ത ഇന്ത്യയെ ഇന്നത്തെപോലെ ഉയിര്‍ത്തെഴുനേല്‍പ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയ മഹാനായിരുന്നു മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ 78)0 വാര്‍ഷിക ദിനമായ ഇന്നലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് കമ്മിറ്റികളുടെ പുനസ്സംഘടന തുടങ്ങി വെക്കാന് കഴിഞ്ഞതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് എ.ന്‍.ഡി. അപ്പച്ചന്‍ എക്സ് . എം.എല്‍.എ. അധ്യക്ഷനായിരുന്നു. പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്, ഒ.വി. അപ്പച്ചന്‍, സാംഷാദ് മരക്കാര്‍, സുരേഷ് ബി, പോള്‍സണ്‍ കൂവക്കല്‍ ഒ.വി. റോയ്, വില്‍സണ്‍ തുടങ്ങി സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *