October 5, 2026

കെ.പി.എൽ. ക്രിക്കറ്റ് പ്രീമിയർ ലീഗ് ; ഫെബ്രുവരി 1 ന്

0
Img 20250131 185457
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കണ്ടത്തുവയൽ, കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചായ് ഷാഫി സ്പോൺസർ ചെയ്യുന്ന പ്രഥമ കെ പി എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫെബ്രുവരി 1 ന് സംഘടിപ്പിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളമുണ്ട സബ് ഇൻസ്പെക്‌ടർ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്യും. രണ്ടേ നാൽ പ്ലേ ഫിറ്റ് ടർഫിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ നടക്കുന്ന മത്സരത്തിൽ നാല് ടീമുകളിലായി നാല്പതോളം കളിക്കാർ പങ്കെടുക്കും. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് നൽകുന്ന 5001 രൂപയും ബ്ലാക്ക് സ്ക‌്വാഡ് ഇൻ്റർനാഷണൽ ജിം വെള്ളമുണ്ട സ്പോൺസർ ചെയ്യുന്ന ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഡിംസ് അക്കാദമി സ്പോൺസർ ചെയ്യുന്ന 3001 രൂപയും ഡിഎംസി ലാബ് കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന ട്രോഫിയുമാണ് നല്കുക. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാദിഖ് വാഴയിൽ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *