എം.എല്‍.എ ഫണ്ട് അനുവദിച്ചു
*
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ താളൂര്‍ ടൗണില്‍ ബസ് ബേ നിര്‍മ്മാണ പ്രവൃത്തിക്കായി 50 ലക്ഷം രൂപയുടെയും അമ്പലവയല്‍ ഗവ എല്‍.പി സ്‌കൂളിലെ കുടിവെള്ള പദ്ധതിക്കായി കിണര്‍, വൈദ്യുതി മോട്ടോര്‍, പൈപ്പ് ടാങ്ക് എന്നിവക്ക് എട്ട് ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
ടി സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ മലക്കാട് ഭജനമഠം-പുഴങ്കുനി റോഡ് സൈഡ് കെട്ട്, മണ്ണിടല്‍ പ്രവൃത്തികള്‍ക്കായി 24,40,000 രൂപയുടെയും തരിയോട് ഗ്രാമപഞ്ചായത്തിലെ പുതിയവീട് നടപ്പാത കോണ്‍ക്രീറ്റിങിന് നാലു ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.





Leave a Reply