ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
പുൽപ്പള്ളി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പി.ഡി.സി ലാബും, ജെ.സി.ഐ പുൽപ്പള്ളിയും സംയുക്തമായി സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഡോ. വിഷ്ണുനാഥ് എസ്. കൃഷ്ണ നിർവഹിച്ചു. ജെ.സി ലിയോ, ജെ.സി സിജോ ജോർജ്, ജെ.സി ശ്രീജിത്ത്, വിനയ ബിജു, ജെനീഷ്യ സുജൻ, ആതിര കെ.എസ്, അമലുമോൾ, റോഷ്നി സത്യം എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് സൗജന്യ പരിശോധന പ്രയോജനപ്പെടുത്തി.




Leave a Reply