വയനാട് ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിക്കുക: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
കല്പറ്റ : ദിനംപ്രതി ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
വനാതിർത്തികളിലും വനാന്തരങ്ങളിലും നിലനിൽക്കുന്ന നിയമങ്ങളെയും നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് പണിതുയർത്തിയ റിസോർട്ടുകളെല്ലാം അടച്ചു പൂട്ടണം. അതീവ ഗുരുതരമായ സാഹചര്യം നിലനിൽക്കെ വിനോദ സഞ്ചാരത്തിൻ്റെ പേരിൽ നടത്തുന്ന ട്രക്കിംഗുൾപ്പെടെ വനത്തിൻ്റെ സ്വച്ഛത തകർക്കുന്ന യാതൊരു പ്രവൃത്തിയും അനുവദിക്കരുത്. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഇക്കാര്യത്തിൽ സത്വര നടപടികൾ കൈക്കൊള്ളണമെന്നും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.





Leave a Reply