June 19, 2026

കാഞ്ഞിരത്തിനാല്‍ ഭൂമി:ഡിജിറ്റല്‍ സര്‍വേയിലെ തെറ്റ് തിരുത്തണം

0
10
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേയില്‍ നിക്ഷിപ്ത വനഭൂമിയെന്നു രേഖപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് കര്‍ഷ സംഘം ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അവകാശപ്പെട്ടതാണ്.ഈ ആവശ്യമുന്നയിച്ച് വനം, റവന്യു മന്ത്രിമാര്‍ക്ക് കര്‍ഷക സംഘം നിവേദനം നല്‍കി. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് എ വി ജയന്‍ സംസാരിച്ചു.എത്രയും വേഗം തെറ്റ് തിരുത്തി അവകാശപ്പെട്ട ഭൂമി കുടുംബത്തിന് തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണം.

2016ല്‍ മാനന്തവാടി സബ് കലക്ടര്‍ സാംബശിവറാവു നടത്തിയ അന്വേഷണത്തിലും 2009ല്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലും ഇത് സ്വകാര്യ ഭൂമിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
നിക്ഷിപ്ത വനഭൂമിയായി വിജ്ഞാപനം ചെയ്തത് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ അല്ലെന്ന തെളിവുകള്‍ നിലനില്‍ക്കെ ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കാരണമാണു കുടുംബത്തിന് ഇന്നും സ്വന്തം ഭൂമി നിഷേധിക്കപ്പെട്ടിരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *