പരിഭ്രാന്തി പരത്തി എരുമ: രണ്ട് പേര്‍ക്ക് എരുമയുടെ ആക്രമണത്തില്‍ പരിക്ക്
വിരണ്ടോടിയ എരുമയെ മാനന്തവാടി അഗ്‌നിരക്ഷാ സേന സാഹസികമായി പിടികൂടി.വള്ളിയൂര്‍ക്കാവ് ചെറിയ പാലത്തിന് മുകളിലൂടെ കമ്മന ഭാഗത്തേക്ക് പാഞ്ഞെത്തിയ എരുമ, വഴിയില്‍ കണ്ട മനോജ് കുമാറിനെയും മറ്റത്തില്‍ കുഞ്ഞുമോനെയും ആക്രമിച്ചു.കമ്മന ഭാഗത്തേക്ക് നീങ്ങിയ എരുമയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും പിന്തുടര്‍ന്നു. പ്രദേശത്തെ വീടുകളില്‍ അപകട സാധ്യത മുന്നറിയിപ്പ് നല്‍കിയ ശേഷം എരുമയെ പെരുങ്കുഴിയില്‍ ജോസിന്റെ തോട്ടത്തില്‍ വെച്ച് കയറും വലയും ഉപയോഗിച്ച് തളച്ചു.എരുമയുടെ ഉടമസ്ഥനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ സി.യു. പ്രവീണ്‍ കുമാര്‍, കെ.ആര്‍. രഞ്ജിത്, വി.ഡി. അമൃതേഷ്, ബിനീഷ് ബേബി, കെ.എസ്. സന്ദീപ്, ടി.എസ്. അനിഷ്, ഹോം ഗാര്‍ഡുമാരായ ഷൈജറ്റ് മാത്യു, ബാബു മോന്‍, കെ.എം. മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ് എരുമയെ തളച്ചത്.





Leave a Reply