May 6, 2026

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ്

0
IMG_20250605_192152
By ന്യൂസ് വയനാട് ബ്യൂറോ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഗോസ് ഇക്കോ ഫ്രണ്ട്‌ലി (ഇമേജ്) നല്‍കുന്ന പരിസ്ഥിതി മിത്ര അവാര്‍ഡ്. സംസ്ഥാനത്തെ 21792 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തെ രണ്ടാമതായി തെരഞ്ഞെടുത്തത്. ആരോഗ്യ സ്ഥാപനങ്ങളില്‍ ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കൃത്യമായി പാലിക്കല്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മികച്ച മാലിന്യ സംസ്‌കരണം, മാലിന്യം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള വാക്സിനേഷന്‍, വേസ്റ്റ് മാനേജ്‌മെന്റിന് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം, പ്ലാസ്റ്റിക്-പൊതു മാലിന്യങ്ങള്‍ സംസ്‌കരണം തുടങ്ങീയ മാതൃക പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. 50 കിടക്കയില്‍ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിലാണ് നൂല്‍പ്പുഴ അംഗീകാരം നേടിയത്. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ദേശീയ അവാര്‍ഡ് ലഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം വീണ്ടും അംഗീകാര നിറവിലാണ്. പാലക്കാട് ഇമേജ് പ്ലാന്റില്‍ നടന്ന പുരസ്‌കാരദാന പരിപാടിയില്‍ നഴ്‌സിങ് ഓഫീസര്‍മാരായ ട്വിങ്കിള്‍, ശുഭ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആശുപത്രിയില്‍ 2023 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫിറ്റ്‌നസ് സെന്ററിനകത്ത് തലയെടുപ്പോടെ നില്‍ക്കുന്ന മരം സ്ഥാപനത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെ വിളിച്ചോതുന്ന മറ്റൊരു മാതൃകയാണ്. ആശുപത്രി പരിസരത്ത് കാലങ്ങളായി തണല്‍ നല്‍കിയ മരം ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തടസമായപ്പോള്‍ മരം മുറിച്ച് മാറ്റാതെ ഫിറ്റ്‌നസ് സെന്റര്‍ നിര്‍മ്മിക്കുകയായിരുന്നു. പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ച ഫിറ്റ്‌നസ് സെന്റര്‍ മുഖേന 150 ഓളം പേരാണ് ദിവസേന പരിശീലനത്തിന് എത്തുന്നത്. പരിസ്ഥിതി ദിനത്തില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ദാഹറും ജീവനക്കാരും തണല്‍ വൃക്ഷങ്ങള്‍ സ്ഥാപനത്തിന് ചുറ്റും നട്ടു പിടിപ്പിക്കുകയും പരിസ്ഥിതി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു. പ്രകൃതിയെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് നല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *