യാക്കോബായ സഭയുടെ പരിസ്ഥിതി ദിനാചരണം: ‘ഭൂമി തളിർക്കട്ടെ’ സന്ദേശവുമായി വൃക്ഷത്തൈ നടീൽ
മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. “ഭൂമി തളിർക്കട്ടെ” എന്ന സന്ദേശമുയർത്തി മീനങ്ങാടി ഭദ്രാസനാസ്ഥാനത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനവും വൃക്ഷത്തൈ നടീലും മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, വരും തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പ്രകൃതിയെ പരിപാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഫാ. ബേസിൽ കരനിലത്ത്, ഫാ. ബൈജു മനയത്ത്, ഫാ. ജെയിംസ് വൻമേലിൽ, ഫാ. എൽദോ മനയത്ത്, ഫാ. ഷാൻ ഐക്കരക്കുഴി, ഫാ. ലിജോ തമ്പി, ഫാ. എൽദോ പനച്ചിയിൽ, ഫാ. മനീഷ് പുല്ല്യട്ടേൽ, എൽദോസ് കെ.പി. എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് അസോസിയേഷൻ പ്രവർത്തകരും ഇടവകാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.





Leave a Reply