June 19, 2026

സ്പ്ലാഷ് മഴ മഹോത്സവം പതിനൊന്നാം എഡിഷന് വയനാടൊരുങ്ങുന്നു

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:അടുത്തമാസം പതിനൊന്നു മുതല്‍ വയനാട്ടില്‍ നടക്കുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ടൂറിസം
സംരംഭകരും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുക്കുന്ന ബി ടു ബി മീറ്റ് കൂടാതെ ഇത്തവണ വ്യത്യസ്തമായ പരിപാടികള്‍ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ടൂറിസം സംരഭകരുടെയും (സെല്ലേഴ്‌സ്) ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും (ബയേഴ്‌സ്) രജിസ്‌ട്രേഷന്‍ നടന്നു വരികയാണ്.
പരിപാടിയുടെ വിജയത്തിനായി വിവിധ സംഘടനകളുടെ യോഗം കല്‍പ്പറ്റയില്‍ നടന്നു.

ടൂറിസം മേഖലയിലെ സംരംഭകരുടെ കൂട്ടായ്മയായ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഡബ്ലിയു ടി ഓയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്പളാഷ് മഴ മഹോത്സവം നടത്തി വരുന്നത്.

വയനാട് ഡി റ്റി.പി സി ,.ടൂറിസം വകുപ്പ്, വിവിധ ടൂറിസം സംഘടനകള്‍ തുടങ്ങിയവയെല്ലാം പരിപാടിയില്‍ പങ്കാളികളാകുന്നുണ്ട്. ഇത്തവണ വിപുലമായ പരിപാടികളോടെ ജൂലായ് 11, 12 ,13 തീയതികളില്‍ ആണ് ബി ടൂ ബി മീറ്റ് നടക്കുന്നത് . സ്പ്ലാഷ് പതിനൊന്നാം എഡിഷന്റെ ഭാഗമായി ഇത്തവണ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്,വയനാട് ടൂറിസം അസോസിയേഷന്‍, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍, കേരള ഹാറ്റ്‌സ്, ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ (ആക്ട),വയനാട് ടൂറിസം അസോസിയേഷന്‍ (ഡബ്ല്യു.ടി.എ) , വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍( ഡബ്ല്യൂ ടി.ഒ.), ഗൈഡ്‌സ് അസോസിയേഷന്‍ വയനാട്, നോര്‍ത്തു വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ,ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ (ഒമാക്)തുടങ്ങിയ സംഘടനകളുടെ യോഗം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് എം .ജെ . സുനില്‍കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *