June 19, 2026

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണം

0
IMG_20250616_211352
By ന്യൂസ് വയനാട് ബ്യൂറോ

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹിക നീതി വകുപ്പ് ജില്ലാതല ബോധവത്ക്കരണ ദിനാചരണം സംഘടിപ്പിക്കുന്നു. മുട്ടില്‍ ഡബ്ല്യൂഎംഒ കോളേജില്‍ നാളെ രാവിലെ 10 ന് നടക്കുന്ന ബോധവത്ക്കരണ ദിനാചരണം ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള ശാരീരിക മാനസിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്ക് സംരക്ഷണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ബോധവത്കരണ, കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി മുഖ്യാതിഥിയാവുന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, വാര്‍ഡ് അംഗം സി രാജി, കോളേജ് പ്രിന്‍സിപ്പാള്‍ വിജി പോള്‍, ജില്ലാതല വയോജന കമ്മിറ്റി അംഗങ്ങളായ സി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി പി അനിത ടീച്ചര്‍, എസ് ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *