മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തി
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെൽഫി മത്സര ജേതാവ് ദൃഷിക പി എസ്, റീൽസ് മത്സര ജേതാവ് അച്ചുത് ആർ നായർ എന്നിവർക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം നൽകി. മുതിർന്ന പൗരന്മാർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സമൂഹത്തിന്റെ പങ്കിനെകുറിച്ചും ബസുമതാരി വിശദീകരിച്ചു.
ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി പോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, വാര്‍ഡ് അംഗം സി രാജി, വയോജന കമ്മിറ്റി അംഗങ്ങളായ സി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി പി അനിത, എസ് ബാലചന്ദ്രന്‍, മുതിർന്ന പൗരന്മാർ, എസ്പിസി, എൻഎസ്എസ്, സ്കൂൾ കോളേജ്തല വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply