മുനിസിപ്പല്‍ തല പ്രവേശനോത്സവം സംഘടിപ്പിച്ചു
ബത്തേരി:ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവം ‘വരവേല്‍പ്പ് 2025’ നഗരസഭാ തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് നിര്‍വഹിച്ചു.രക്ഷാകര്‍തൃ ബോധവല്‍ക്കരണ ക്ലാസിന് സുനിത ഇല്ലത്ത്, ഷാനി പി.ജി. എന്നിവര്‍ നേതൃത്വം നല്‍കി.പി.ടി.എ. പ്രസിഡന്റ് ശ്രീജന്‍ ടി.കെ. അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍ ,സുനില്‍കുമാര്‍ വി.കെ. ,എസ്.എം.സി. ചെയര്‍മാന്‍ സുഭാഷ് ബാബു, ഹെഡ്മിസ്ട്രസ് ബിജി വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പ്രസംഗിച്ചു.
സന്തോഷത്തോടെയുള്ള ഈ രണ്ട് വര്‍ഷം നഗരസഭയുടെയും, കേരള സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ മികച്ച അടിസ്ഥാന സൗകര്യങ്ങളും , ലൈബ്രറിയും , മത്സര പരീക്ഷാ പരിശീലന സൗകര്യങ്ങളും, ഹാപ്പിനസ് പാര്‍ക്കും , ഹാപ്പിനസ് മീറര്‍ റൂമും, ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.





Leave a Reply