പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി
ഡോ അംബേദ്കർ മെമ്മോറിയൽ എംആർഎസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം-വരവേൽപ്പ് 2025-നടത്തി. പിടിഎ പ്രസിഡണ്ട് രാജു ചേകാടി അധ്യക്ഷത വഹിച്ച പരിപാടി എടവക ഗ്രാമപഞ്ചായത്ത് അംഗം സുമിത്ര ബാബു ഉദ്ഘാടനം ചെയ്തു.
ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് വിഭാഗങ്ങളിലായി 113 വിദ്യാർത്ഥികളാണ് അധ്യയന വർഷത്തിൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടിയത്. സ്കൂൾ പ്രിൻസിപ്പൽ സ്വർഗിണി, എസ്എംസി ചെയർമാൻ വി ബാലൻ, എംആർഎസ് മാനേജർ ഉണ്ണികൃഷ്ണൻ, സീനിയർ അധ്യാപിക സ്മിത, സ്റ്റാഫ് സെക്രട്ടറി സോണി ജേക്കബ് എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനോദ് ജോസഫ്, സൗഹൃദ കോഡിനേറ്റർ റുബീന എന്നിവർ ക്ലാസുകൾ നൽകി.





Leave a Reply