May 26, 2026

ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്: എഐഐഎസ് സോഫ്റ്റ് വെയർ രജിസ്ട്രേഷൻ പൂർത്തിയാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്
എഐഐഎസ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നു. ഇതിനായി ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ മുഴുവൻ തൊഴിലാളികളും അംഗത്വ വിവരങ്ങൾ എഐഐഎസ് സോഫ്റ്റ് വെയർ വഴി ജൂലൈ 31 നകം അക്ഷയ കേന്ദ്രം മുഖേന നൽകണം. ആധാർ കാർഡ്, 6 (എ) കാർഡ് (സ്‌കാറ്റേർഡ് തൊഴിലാളികൾ അംഗത്വ പാസ്ബുക്ക്), 26 (എ) കാർഡ് പകർപ്പ്, വയസ്സ് തെളിയിക്കുന്ന എസ്എസ്എൽസി സർട്ടിഫിക്കറ്റ് / മുൻസിപ്പാലിറ്റിയിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റ്, മൊബൈൽ നമ്പർ, ബാങ്ക് പാസ്ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രത്തിൽ നിന്നും വിവരങ്ങൾ നൽകണം. ഫോൺ: 04936 204344.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *