July 26, 2026

കൽപ്പറ്റയിൽ വിത്തുത്സവം: 500 സീഡ് ബോളുകളും 500 വിത്തുകളും നിക്ഷേപിച്ചു

0
IMG_20250623_201251
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ, കൽപ്പറ്റ റെയിഞ്ചിലെ സുഗന്ധഗിരി സെക്ഷനിലെ കൊച്ചുമല ഭാഗത്ത് ഇന്ന് നിർമ്മല ഹൈസ്കൂൾ തരിയോഡിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (SPC) വിത്തൂട്ട് നടത്തി. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകി നടന്ന ഈ ചടങ്ങിൽ 500 സീഡ് ബോളുകളും 500 വിത്തുകളും സ്ഥലത്ത് നിക്ഷേപിച്ചു.

തരിയോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാ പുലിക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യ BFO സ്വാഗതവും, പി.കെ. ഷിബു SFO അധ്യക്ഷനുമായിരുന്നു. തരിയോട് എട്ടാം മൈൽ വനസംരക്ഷണ സമിതി പ്രസിഡന്റ് റോബി നെല്ലിക്കാട്ടിൽ, സെക്രട്ടറി കേളു പി.സി., നിർമ്മല ഹൈസ്കൂൾ അധ്യാപകൻ ക്ലിസെന്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സുഗന്ധഗിരി സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും 38 എസ്.പി.സി. വിദ്യാർത്ഥികളും ഈ വിത്തൂട്ട് പരിപാടിയിൽ പങ്കെടുത്തു. വനവൽക്കരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ സംരംഭം പ്രകൃതി സംരക്ഷണത്തിൽ യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഒന്നായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *