വായനാ ദിനാചരണവും, കെ.എസ്.ടെന്നിസന്‍ മാസ്റ്റര്‍ അനുസ്മരണവും നടത്തി
മീനങ്ങാടി:എകെജി സ്മാരക വായനശാല മീനങ്ങാടിയും കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മീനങ്ങാടി യുണിറ്റും ചേര്‍ന്ന് വായനാ വാരാഘോഷത്തോട് അനുബന്ധിച്ച് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ കുട്യേടത്തി എന്ന പുസ്തക ചര്‍ച്ചയും, കെ.എസ് ടെന്നിസന്‍ മാസ്റ്റര്‍ അനുസ്മരണവും നടത്തി.സി. എല്‍. ജോസ് മാസ്റ്റര്‍ കെ.എസ് ടെന്നിസന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി.സുന്ദര്‍ലാല്‍ മാസ്റ്റര്‍ എം.ടി. വാസുദേവന്‍ നായരുടെ കുട്ട്യേടത്തി എന്ന പുസ്തകം അവതരിപ്പിച്ചു.
കെ.കെ വര്‍ഗ്ഗീസ് മാസ്റ്റര്‍ മോഡറേറ്റയായി നടന്ന ചര്‍ച്ചയില്‍ സി. അസൈനാര്‍ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സുരേന്ദ്രന്‍ പി.വി. എ കെ ജി വായന സെക്രട്ടറി,ജോര്‍ജ്ജ്.പി. കൗണ്‍സില്‍ മെമ്പര്‍, പ്രതിഭ ടീച്ചര്‍ ജി എച്ച് എസ് എസ് മീനങ്ങാടി ,സിജി .സെക്രട്ടറി ഗ്രീന്‍ ഹില്‍സ് വായനശാല കിഴക്കേ മീനങ്ങാടി , തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.കെഎസ്എസ്പിയു മീനങ്ങാടിയുന്നിറ്റ് സെക്രട്ടറി സി.എം പോള്‍ നന്ദി പറഞ്ഞു.





Leave a Reply