May 6, 2026

പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

ഒഴുക്കന്‍മൂല:ഭാരതീയ ചികിത്സ വകുപ്പ് ഗവ ആയൂര്‍വേദ ഡിസ്‌പെന്‍സറി വെള്ളമുണ്ടയും നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമവും സര്‍ഗ്ഗ ഗ്രന്ഥാലയവും സംയുക്തമായി ഒഴുക്കന്‍മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രുതി എസ് എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി.ടി ജോസ് അദ്ധ്യക്ഷനായി. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ സിജോ കുര്യാക്കോസ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

സെക്രട്ടറ വി.ജെ ജോയി സ്വാഗതം ആശംസിച്ചു.ഡോ റൈസ കെ. എസ്, പി. ജെ വിന്‍സന്റ് , അര്‍ഷലി പി. ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫസീല സി.എം, പ്രേമലത, രജനി, ഷാജന്‍, ബിബിന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *