May 26, 2026

വയനാട്ടിൽ എ ഐ പി എസ് ഒ യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു

0
IMG_20250625_213707
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിനു സമീപം യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു.

അഭിനവ ഹിറ്റ്‌ലർമാരായ ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപും നടത്തുന്ന മനുഷ്യക്കുരുതികൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കണമെന്ന് വിജയൻ ചെറുകര ആഹ്വാനം ചെയ്തു. “ഒരു യുദ്ധവും ലോകത്ത് സമാധാനം സൃഷ്ടിച്ചിട്ടില്ല,” അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റ് രാജ്യങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുന്ന കോർപ്പറേറ്റ് രാഷ്ട്രങ്ങളുടെ ഇടപെടലുകളെ അദ്ദേഹം ശക്തമായി അപലപിച്ചു.

ഗാസയിൽ ബോംബുകൾക്ക് പുറമെ ഭക്ഷണവും വെള്ളവും നിഷേധിച്ച് പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടക്കുരുതി നടത്തുകയും 1500-ലധികം സന്നദ്ധ പ്രവർത്തകരെ കൊന്നൊടുക്കുകയും ചെയ്ത ഇസ്രായേലിനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് എ ഐ പി എസ് ഒ ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എം.എഫ്. ഫ്രാൻസിസ് സ്വാഗതം ആശംസിച്ച പരിപാടിയിൽ എ. ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. ഡോ. അമ്പിച്ചിറയിൽ, ടി. മണി, വി. യൂസഫ്, ബിനിൽ കുമാർ ടി.ആർ, ഷിബു കുറസേമഠം, കെ.എം. ബാബു എന്നിവർ സംബന്ധിച്ച് സംസാരിച്ചു. ജെയിൻ ആന്റണി നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *