ചൂരല്‍മലയില്‍ ബെയ്‌ലി പാലം അടച്ചു
മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും കനത്ത മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബെയ്‌ലി പാലത്തിന് ചുവട്ടിൽ സംരക്ഷണ ഭിത്തിക്ക് വിള്ളൽ പാലം അടച്ചു ഇന്നലെ മലവെള്ള പാച്ചിലിന് ശേഷമാണ് വിളളലുണ്ടായത്





Leave a Reply