August 21, 2026

ലഹരിക്കെതിരെ പൊരുതാൻ കുടുംബശ്രീ 

0
IMG_20250626_183800
By ന്യൂസ് വയനാട് ബ്യൂറോ

കവുംമന്ദം: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടു കൂടി സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫിസർ പ്രമോദ് കെ.പി. ക്ലാസെടുത്തു.

 

വാർഡ് മെമ്പർ വത്സല നളിനാക്ഷൻ, എക്സികുട്ടിവ് അംഗം രമ്യ മോൾ, ആനിമേറ്റർമാരായ ഉഷ കെ.കെ, നിഷ കെ.ബി. തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഉണ്ണിമായ സ്വാഗതവും ലിജിമോൾ എൻ. ആർ നന്ദിയും പറഞ്ഞു. അപർണ, മഹാത്മ, സുവർണ, പൂജ തുടങ്ങിയ അയൽ കൂട്ടാംഗങ്ങളും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *