August 19, 2026

അബ്ദുള്‍ സലാമിന് ബാഡ്ജ് ഓഫ് ഹോണര്‍

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:2023 വര്‍ഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബര്‍ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ വയനാട് സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം കെ എ അര്‍ഹനായി.2023 ല്‍ കല്‍പ്പറ്റ സ്വദേശിയെ സൈബര്‍ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാര്‍ഡ് ലഭിച്ചത്. 2021 മുതല്‍ വയനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയുന്ന അബ്ദുല്‍ സലാം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സൈബര്‍ കുറ്റവാളികളെ പിടികൂടിയ സൈബര്‍ പൊലീസ് സംഘത്തില്‍ പങ്കെടുത്തിട്ടുണ്ട്.

വയനാട് വെണ്ണിയോട് സ്വദേശിയായായ ഇദ്ദേഹത്തിന് 2019 ല്‍ മേപ്പാടിയില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തിയ കേസുകളില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിട്ടുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *