April 17, 2026

പൗരസമിതിയുടെ സമരം ഫലം കണ്ടു : പനമരം നടവയല്‍ റോഡിലെ കുഴികളടച്ചു

0
site-psd-78
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : പാടെ തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് യാത്രക്കാരുടെ നടുവൊടിച്ചിരുന്ന പനമരം – നടവയല്‍ റോഡിലെ യാത്രാ ദുരിതത്തിന് താല്‍ക്കാലിക പരിഹാരം. ഇന്നലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പനമരം പൗരസമിതി പ്രവര്‍ത്തകര്‍ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ റോഡിലെ കുഴികളടയ്ക്കല്‍ ആരംഭിച്ചു.കരയുന്ന കുട്ടിക്കെ പാലുള്ളു’ എന്ന് പറയുന്നതുപോലെ പ്രതിഷേധം വന്നാലെ നന്നാക്കു എന്ന പ്രവണത ബന്ധപ്പെട്ടര്‍ തിരുത്താന്‍ തയ്യാറവണമെന്ന് പനമരം പൗരസമിതി യോഗം ആവശ്യപ്പെട്ടു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡില്‍ തളംകെട്ടി നില്‍ക്കുന്ന മലിന ജലം ചാലുകീറി ഒഴിവാക്കി കല്ലുകള്‍ ഇളക്കി നിരത്തിയ ശേഷം കല്ലടി മെഷീന്‍ കൊണ്ട് ഉറപ്പിച്ച് കുഴികള്‍ നികത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. ഇതോടെ ഇതുവഴിയുള്ള യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമാവും.

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുഃസ്സഹമായിരുന്നു. വാഹനങ്ങള്‍ കുഴിയില്‍ച്ചാടി അപകടത്തില്‍പ്പെടുന്നതും പതിവായിരുന്നു. ഗതാഗത തടസ്സവും നിത്യകാഴ്ചയായിരുന്നു. റോഡോരം ഇടിഞ്ഞും കലുങ്കുകള്‍ തകര്‍ന്നും ചെളിക്കുളമായും കിടക്കുകയായിരുന്നു. ബസ്സുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന ജില്ലയിലെ പ്രധാന പാതയിലെ ദുരവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്നായിരുന്നു പൗരസമിതിയുടെ ആവശ്യം. താല്കാലികമായി കുഴികള്‍ എങ്കിലും അടച്ചില്ലെങ്കില്‍ ജനകീയ ഉപരോധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പൗരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പനമരം ചെറിയ പാലത്തിന്റെ ശോചനീയാവസ്ഥ ഉള്‍പ്പെയുള്ള ഒട്ടേറെ സമരങ്ങള്‍ മുമ്പും പൗരസമിതി നടത്തി വിജയം കണ്ടിട്ടുണ്ട്. ‘ ചെയര്‍മാന്‍ ജോര്‍ജ് വാത്തുപറമ്പില്‍, കണ്‍വീനര്‍ റസാഖ് സി. പച്ചിലക്കാട്, ട്രഷറര്‍ വി.ബി രാജന്‍, വിജയന്‍ മുതുകാട്, ടി. ഖാലിദ്, എം.ഡി. പത്മരാജന്‍, മൂസ്സ കൂളിവയല്‍, ടി. അജ്മല്‍, പി.എന്‍. അനില്‍കുമാര്‍, ടി.പി. സുരേഷ് കുമാര്‍, സജി എക്‌സല്‍, സജീവന്‍ ചെറുകാട്ടൂര്‍, പി. ജലീല്‍, കെ. സുലൈമാന്‍, സത്യന്‍ കാളിന്ദി, അസീസ് പൊന്നാന്തിരി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *