May 31, 2026

പകര്‍ച്ച വ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
site-psd-133
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അപ്പാട് പഞ്ചമി ഊരില്‍ മഴക്കാല പകര്‍ച്ച വ്യാധി പ്രതിരോധ സിദ്ധ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പ്രതിരോധ മരുന്നായ നിലവേമ്പ് കുടിനീര്‍ വിതരണം ചെയ്തു. ‘മഴക്കാല രോഗങ്ങള്‍ പ്രതിരോധവും, സിദ്ധ ചികിത്സാ രീതികളും’ എന്ന വിഷയത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഡോ അരുണ്‍ ബേബി ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. ട്രൈബല്‍ പ്രൊമോട്ടര്‍ ഗോപിക, ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *