പടിഞ്ഞാറത്തറയില്‍ ബീവറേജ് ; പ്രതിഷേധമുയരുന്നു
കാവുംമന്ദം: നിര്‍ത്തിപ്പോയ പടിഞ്ഞാറത്തറ ബീവറേജ് പൊഴുതന റോഡില്‍ പുനസ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. പടിഞ്ഞാറത്തറയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പതിമൂന്നാം മൈലിലാണ് പുതിയ ബെവ് കോ ഔട്ട് ലെറ്റ് വരുന്നത്. ഏതാനും വര്‍ഷം മുമ്പ് ശക്തമായ സമരത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ – പതിനാറാം മൈലിലെ ബീവറേജ് കാവുംമന്ദത്തെക്ക് മാറ്റി. പിന്നീടത് നിര്‍ത്തലാക്കി.ഇപ്പോള്‍ വീണ്ടും പഴയ ഔട്ട് ലെറ്റ് തുറക്കുന്നതിനെതിരെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തുണ്ട്.സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിക്കുമെന്നതാണ് നാട്ടുകാരുടെ പ്രശ്‌നം.
ദൂരപരിധി കഴിഞ്ഞിട്ടാണെങ്കില്‍ കൂടിയും ഉന്നതികള്‍ സമീപത്തുണ്ട്. ബാണാസുര സാഗറിന്റെ സമീപ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് സമീപം മദ്യപരുടെ കേന്ദ്രമാകുവാനും സാധ്യതയുണ്ട്.പ്രധാന റോഡരികില്‍ തന്നെയാണ് ഔട്ട് ലെറ്റ് എന്നുള്ളതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഔട്ട് ലെറ്റ് ശല്യമാകും.ധാരാളം വിനോദ സഞ്ചാരികള്‍ ഇതിലെ കടന്ന് പോകുന്ന വഴിയാണ്.





Leave a Reply