മനുഷ്യ-വന്യമൃഗ സംഘര്‍ഷം സെമിനാര്‍ നാളെ
കല്‍പ്പറ്റ: ജില്ലയില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യവും അതിനുള്ള പരിഹാരവും സംബന്ധിച്ച് സീനിയര്‍ ജര്‍ണലിസ്റ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് കൈനാട്ടി പത്മപ്രഭാ ലൈബ്രറിയിലെ എം.പി. വീരേന്ദ്രകുമാര്‍ ഹാളിലാണ് സെമിനാര്‍ നടത്തുക.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനാവും. സെക്രട്ടറി ടി.വി.രവീന്ദ്രന്‍ പരിപാടി വിശദീകരിക്കും.
കെ.റഫീഖ് (സി.പി.എം), കെ.ഇ. വിനയന്‍ (കോണ്‍ഗ്രസ്), ടി.മുഹമ്മദ് (മുസ്ലിം ലീഗ്), കെ.കെ.ഹംസ (ആര്‍.ജെ.ഡി), പി.എം. ജോയ് (സി.പി.ഐ), കെ. സദാനന്ദന്‍ (ബി.ജെപി), കെ.ജെ. ദേവസ്യ (കേ. കോണ്‍ഗ്രസ്) സംസാരിക്കും.വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടന്‍ വിഷയാവതരണം നടത്തും. ഡോ.സുമ ടി.ആര്‍ (ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ) മോഡറേറ്ററായിരിക്കും.പി.രാജഗോപാലന്‍, സെബാസ്റ്റ്യന്‍ ജോസഫ്, സി.കെ. നളിനാക്ഷന്‍, പ്രദീപ് മാനന്തവാടി, കെ.സജീവന്‍ സംബന്ധിക്കും.





Leave a Reply