April 22, 2026

കർക്കടക കഞ്ഞി വിതരണം ചെയ്തു

0
IMG_20250719_194447
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പകർച്ച വ്യാധി പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിച്ചു.ഉന്നതിയിലെ മുതിർന്നവരായ മാളുവമ്മയ്ക്ക് കർക്കടക കഞ്ഞി നൽകിക്കൊണ്ട് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ട്രൈബൽ പ്രൊമോട്ടർ പ്രമീള സ്വാഗത പ്രസംഗം നടത്തി.ഡോ :അരുൺ ബേബി കർക്കടക പഥ്യ ആഹാര രീതികളെ കുറിച്ചും, കർക്കടക മാസത്തിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ കുറിച്ചും, അവ വരാതിരിക്കാനുള്ള സിദ്ധ ഗൃഹ വൈദ്യ രീതികളെ കുറിച്ചും ക്ലാസുകൾ നൽകി.കർക്കടക കഞ്ഞി ഊരിലെ എല്ലാവർക്കും വിതരണം ചെയ്തു. അംഗൻവാടി ടീച്ചർ ഷീല നന്ദി അർപ്പിച്ചു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ്, പ്രസന്ന, തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *