ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം സംഘടിപ്പിച്ചു
മെച്ചന: കർക്കിടക മാസത്തോടനുബന്ധിച്ച് മെച്ചന ഗവൺമെന്റ് എൽ.പി. സ്കൂളിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ഉച്ചഭക്ഷണത്തോടൊപ്പം വിവിധതരം ഇലക്കറികൾ പാകം ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു.
പ്രധാന അധ്യാപിക അമ്മുജ കെ.എ. കർക്കിടക മാസത്തിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പത്ത് പ്രധാന ഇലകളെക്കുറിച്ച് കുട്ടികൾക്ക് വിശദമായ വിവരങ്ങൾ നൽകി. പ്രദർശനത്തിൽ പതിനഞ്ചിലധികം ഭക്ഷ്യയോഗ്യമായ ഇനം ഇലകൾ ഉൾപ്പെടുത്തിയിരുന്നു.
അധ്യാപകരായ സരിത പി.ബി, അരുൺപ്രകാശ് എ.ജെ, ജസ്‌ലിൻ എ.എസ്, അഞ്ജു പി.വി, മുഹമ്മദ് ഷെരീഫ് പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply