May 5, 2026

ഉരുൾ ദുരന്തത്തിന് ഒരു വർഷം: ജൂലൈ 30ന് സർവ്വ മത പ്രാർത്ഥനയും പുഷ്‌പാർച്ചനയും സംഘടിപ്പിക്കും

0
IMG_20250725_212210
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കഴിഞ്ഞ വർഷം ജൂലൈ 30-ന് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുന്ന സാഹചര്യത്തിൽ, ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി സർവ്വ മത പ്രാർത്ഥനയും പുഷ്‌പാർച്ചനയും സംഘടിപ്പിക്കുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

 

ജൂലൈ 30-ന് രാവിലെ 10 മണിക്ക് പുത്തുമലയിലെ മൃതദേഹങ്ങൾ സംസ്കരിച്ച പ്രത്യേക സ്ഥലത്താണ് ചടങ്ങുകൾ നടക്കുക. തുടർന്ന് തൊട്ടടുത്തുള്ള മദ്രസ അങ്കണത്തിൽ അനുസ്മരണ യോഗവും ചേരും. മന്ത്രിമാർ, എം.പി, എം.എൽ.എമാർ, ജില്ലാ കളക്ടർ തുടങ്ങിയ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കും.

 

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ 10, 11, 12 വാർഡുകളിലായി കാണാതായവർ ഉൾപ്പെടെ 298 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. മേപ്പാടി ഗ്രാമ സമിതിയുടെ നേതൃത്വത്തിലാണ് ഈ സ്മരണിക പരിപാടികൾ സംഘടിപ്പിക്കുന്നത്.

 

വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധാ രാമ സ്വാമി, വി. നാസർ, രാജു ഹെജമാടി, എം.കെ. സുകുമാരൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *