July 27, 2026

സൗജന്യമായി നീറ്റ് പരീക്ഷയ്ക്ക് പരിശീലിക്കാം 

0
IMG-20260727-WA0017
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷക്കുള്ള പരിശീലനം സൗജന്യമായി ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ കേരള നടത്തുന്നു. പ്ലസ് ടു പാസ്സായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരും സമർത്ഥരുമായ വിദ്യാർത്ഥികൾക്കു വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം ചേലൂർ അസ്സീസി ആശ്രമം സ്കൂളിൽ 2026 ഓഗസ്റ്റ് ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും. 50 പെൺകുട്ടികൾക്കാണ് പ്രവേശനം. ഒരു വർഷത്തെ പരിശ്രമത്തിലും എംബിബിഎസ് സീറ്റ് ലഭിക്കാത്തവർക്കും സൗജന്യമായി റീ റിപീറ്റ് ചെയ്യാനും അവസരമുണ്ട്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കും വിധത്തിൽ ഒരു അദ്ധ്യാപികയുടെ സംരക്ഷണം നൽകുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രഗത്ഭരായ അദ്ധ്യാപകർ പഠിപ്പിക്കുന്നു.

ഫോൺ:8078178052, 9447433794.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *