ധർമ്മസ്ഥല ബലാത്സംഗ-കൊലപാതക പരമ്പര: വനിതാ സംഘടനകൾ മൗനം വെടിയണമെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ്
കൽപ്പറ്റ: കർണാടകയിലെ ധർമ്മസ്ഥലയിൽ നടന്ന ബലാത്സംഗ-കൊലപാതക പരമ്പര സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വനിതാ സംഘടനകൾ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും വിമൻ ഇന്ത്യ മൂവ്‌മെന്റ് (WIM) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ധർമ്മസ്ഥലയിലെ ഒരു ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വൈഎംഡബ്ലിയു ഈ ആവശ്യം ഉന്നയിച്ചത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
1995 മുതലുള്ള കാലയളവിൽ 450-ലധികം പേരെ ചിലരുടെ നിർദ്ദേശപ്രകാരം കുഴിച്ചുമൂടിയിട്ടുണ്ടെന്നും, ഇതിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടികളും യുവതികളും ഉൾപ്പെടുന്നുണ്ടെന്നും ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നു കുഴിച്ചുമൂടിയ ഈ ഭയാനകമായ സംഭവത്തിൽ ഭരണാധികാരികളും മാധ്യമങ്ങളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ തുടരുന്ന മൗനം അതീവ ഗൗരവതരമാണെന്ന് ഡബ്ലിയു ഐ എം ചൂണ്ടിക്കാട്ടി.
മുൻകാല സംഭവങ്ങളും തുടർ മൗനവും
1989-ൽ 17 വയസ്സുകാരിയായ സൗജന്യയെ ബലാത്സംഗം ചെയ്ത ശേഷം ധർമ്മസ്ഥലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്താൻ അധികൃതർ തയ്യാറായില്ലെന്ന് വൈഎംഡബ്ലിയു ഐ പ്രസ്താവനയിൽ പറഞ്ഞു. അന്നുമുതൽ ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹമരണങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. 1998-നും 2014-നും ഇടയിൽ 100-ഓളം സ്ത്രീകൾ ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഒരു പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ലിയു ഐ എംഓർമ്മിപ്പിച്ചു.
സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡബ്ലിയു ഐ എം
കഴിഞ്ഞ 20 വർഷമായി ധർമ്മസ്ഥല പ്രദേശത്ത് കാണാതായ സ്ത്രീകളെയും വിദ്യാർത്ഥികളെയും സംബന്ധിച്ച കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗ കേസുകൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡബ്ലിയു വൈ എം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജംഷീദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ ബബിത ശ്രീനു, മൈമൂന നാസർ, ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ, സെക്രട്ടറി മുബീന, ട്രഷറർ സൽമ അഷ്‌റഫ്, സാഹിറ എന്നിവർ സംസാരിച്ചു.





Leave a Reply