മാനന്തവാടിയിലെ ആദിവാസി കോളനി റോഡ് സഞ്ചാരയോഗ്യമാക്കണം: ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി
മാനന്തവാടി: പുതിയിടം ആദിവാസി കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും, ആദിവാസി മേഖലകളിലെ ചൂഷണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ചില ജാതി സമുദായങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക ഭ്രഷ്ട് നിർത്തലാക്കണമെന്നും കൺവെൻഷൻ ആവശ്യമുയർത്തി.
സ്വകാര്യ വ്യക്തി ആദിവാസികൾക്കും മറ്റുള്ളവർക്കും റോഡിനായി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലൂടെത്തന്നെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം.
ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിൽ എസ്. നായർ അധ്യക്ഷനായിരുന്നു. സുപ്രീം കോടതി സീനിയർ അഭിഭാഷകൻ അഡ്വ. സുനിൽ എം. കാരാണി മുഖ്യപ്രഭാഷണവും നിയമ ബോധവൽക്കരണ ക്ലാസും നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി സംഘാടന കാര്യങ്ങൾ വിശദീകരിക്കുകയും ഐഡി കാർഡ് വിതരണം നടത്തുകയും ചെയ്തു. അഡ്വ. സി. ബാലകൃഷ്ണൻ, ജ്യോതി പ്രസാദ്, എം.ജെ. വർക്കി, പി. ഷാജി, കെ. വേണുഗോപാൽ, ടോണി ജോൺ, അസീസ് കെ, എം.പി. ഗോവിന്ദരാജ്, അബ്ദുറഹിമാൻ, കെ. ബാലൻ, യോഗി ടി.എസ്., വിനു വയനാട്, ആർ. ഷീജിത്ത് കുമാർ, മനു ജോർജ്ജ്, പ്രീത, കെ.വി. ജയശ്രീ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വന്ദന ഷാജു സ്വാഗതവും, എം.വി. രാജൻ നന്ദിയും പറഞ്ഞു. ജ്യോതി പ്രസാദ്, എം.ജെ. വർക്കി എന്നിവർ രക്ഷാധികാരികളായും അഡ്വ. സി. ബാലകൃഷ്ണൻ പ്രസിഡന്റായും, കെ. വേണുഗോപാൽ സെക്രട്ടറിയായും, പി.സി. ജോൺ ട്രഷററായും പതിനഞ്ചംഗ മാനന്തവാടി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.





Leave a Reply