ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പുതുശ്ശേരിക്കടവ് വിവേകോദയം എല്‍ പി സ്‌കൂളില്‍ അനീമിയ – പോഷകാഹാരം എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ ജെപിഎച്ച്എന്‍ ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്‌സ് ലിപ്‌സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീര്‍ കടവണ്ടി അധ്യക്ഷനായി. യോഗത്തിന് സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ബിന്ദു മോള്‍.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാര്‍ ബി,ജോണ്‍ എം.വി,ഷേര്‍ളി ജോണ്‍,രാധിക ബിജു എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ക്ലാസ്സ് പിടിഎ യോഗവും ചേര്‍ന്നു.





Leave a Reply