May 5, 2026

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം:നീതി ലഭിക്കണം ജനതാദള്‍ എസ്

0
site-psd-424
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റി.പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് മുള്ളന്‍മട അധ്യക്ഷനായി.
ജില്ലാ ജനറല്‍ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, വി പി വര്‍ക്കി, എ ജെ കുര്യന്‍,അന്നമ്മ പൌലോസ്, കെ കുമാരന്‍, അയ്യപ്പന്‍ സംസാരിച്ചു
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രി കളെ അറസ്റ്റ് ചെയ്തസംഭവം മത സ്വാതന്ത്രത്തോടും, ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായ അധിക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഈ ഗുരുതര സാഹചര്യങ്ങള്‍ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും യോഗമാവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *