May 5, 2026

ഗ്രീന്‍ ഡ്രീംസ് പദ്ധതി ഉദ്ഘാടനം

0
site-psd-427

 

കല്‍പ്പറ്റ: ഒയിസ്‌ക ഇന്റര്‍നാഷണല്‍ കല്‍പ്പറ്റ ചാപ്റ്റര്‍ അമ്പലവയല്‍ ആമീസ് ഗാര്‍ഡന്‍സുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ നടത്തുന്ന പരിസ്ഥിതി, കാര്‍ഷിക ബോധവല്‍ക്കരണ പദ്ധതിയായ ഗ്രീന്‍ ഡ്രീംസിന് തുടക്കമായി. കാക്കവയല്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഷഫീഖ് നിര്‍വഹിച്ചു.ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിന്‍ പദ്ധതി വിശദീകരണം നടത്തി.സ്‌കൂളുകളില്‍ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി സ്‌കൂളില്‍ തന്നെ പച്ചക്കറി ഉല്‍പാദിപ്പിക്കുകയും അതുവഴി കാര്‍ബണ്‍ സന്തുലിത ക്യാമ്പസ് സ്ഥാപിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ചാപ്റ്ററിന് കീഴില്‍ 10 സ്‌കൂളുകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും പദ്ധതിക്ക് ലഭ്യമാണ്. ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോക്ടര്‍ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. കാക്കവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ എം മണി, ബിനീഷ് ഡൊമിനിക്,പ്രൊഫസര്‍ പി കബീര്‍,സി ജയരാജന്‍ കെ ഐ വര്‍ഗീസ് അനീഷ് ജോസഫ് ദേവപ്രിയ കെ വി എല്‍ദോ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *