അവകാശ സംരക്ഷണ സമരം നടത്തി
സംസ്ഥാന വ്യാപകമായി വനം ജീവനക്കാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസിനു മുന്നില്‍ അവകാശ സംരക്ഷണ സമരം നടത്തി. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ഡ്യൂട്ടി റസ്റ്റ് പുനസ്ഥാപിക്കുക,നഷ്ടപ്പെട്ട 20 എസ്.എഫ്.ഒ തസ്തികള്‍ അനുവദിക്കുക,തടസ്സപ്പെട്ട ബി. ഫ്.ഒ.പ്രമോഷന്‍ പുനരാരംഭിക്കുക,വാച്ചര്‍ മാരുടെ പേരുമാറ്റം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.ജില്ലാ പ്രസിഡന്റ് എ നിജേഷ് അധ്യക്ഷനായി.സമരത്തിന് പ്രജീഷ്. കെ,സുഭാഷ് കെ ശശി, കെഎം ബാബു, സംഗീത്, രാജീവന്‍, രജീഷ്, മഹേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സമരത്തിന് കെ എഫ് പി എസ് എ ജില്ലാ സെക്രട്ടറി കെ പി സജി പ്രസാദ് സ്വാഗതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്. ടി. ആര്‍ സമര വിശദീകരണം നടത്തുകയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ. പി ശ്രീജിത്ത്, സുന്ദരന്‍ കെ. കെ, അബ്ദുല്‍ ഗഫൂര്‍ കെ. പി, കേളു എന്‍. ആര്‍, പ്രഭേന്ദ്രനാഥ് പി കെ, വികാസ് ടി കെ, ശരത്ത് ചന്ദ്. എസ്, എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു വിവിധ മേഖലകളില്‍ നിന്നായി ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.





Leave a Reply