കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ വീല്‍ചെയറും, അനുബന്ധ സാമഗ്രികളും കൈമാറി
കല്‍പ്പറ്റ: കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച്, വയനാട് ജില്ലാ കമ്മിറ്റി കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ വീല്‍ചെയറുകള്‍, ഫാനുകള്‍, വേസ്റ്റ് ബിന്നുകള്‍ എന്നിവ നല്‍കി.ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് വി.ഡി. ജോസഫ് അവര്‍കള്‍ക്ക് വീല്‍ചെയര്‍ കൈമാറിക്കൊണ്ട് കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.യു.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ജില്ലാ വൈ.പ്രസിഡന്റ് ലത്തീഫ് ടി.പി.അധ്യക്ഷനായി.
കെ.എസ്.എം.എ. വയനാട് ജില്ലാ സെക്രട്ടറി പ്രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി റ്റി അബ്ദുല്‍ നാസര്‍,വര്‍ക്കിംഗ് പ്രസിഡന്റ് ഹാരിസ് കെ.വി,അഷ്‌കര്‍ എം എച്ച്,ഹനീഫ കല്‍പ്പറ്റ,റിയാസ് ചീരാല്‍,കനകന്‍ വൈത്തിരി,ഹാരിസ് കെ.പി.,ആരിഫ് കെ.ബി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.





Leave a Reply