കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പുതിയഭാരവാഹികള്‍
കല്‍പ്പറ്റ: കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്റെ 2025 – ’27 വര്‍ഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി കമ്പളക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ എം.എ.സന്തോഷിനെയും സെക്രട്ടറിയായി സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ പി.സി. സജീവിനെയും ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. വയനാട് ജില്ലാ പോലീസ് സഹകരണസംഘം ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ.ബി. മനോഹരന് വരണാധികാരിയായി.
മറ്റു ഭാരവാഹികള്‍ പി.ജി. സതീഷ് കുമാര്‍ (വൈസ് പ്രസിഡന്റ്) എ.ആര്. ഷീജ (ജോയിന്റ് സെക്രട്ടറി) എന്‍. ബഷീര്‍ (ട്രഷറര്‍). ജില്ലാ നിര്‍വാഹസമിതി അംഗങ്ങളായി കെ.എം ശശിധരന്, കെ. തോമസ്, പി.ബി. സുനില്‍കുമാര്‍, എം മോഹനന്, വി.എം. സബിത, ഹസ്സന് ബാരിക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു.





Leave a Reply