May 5, 2026

32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന എസ്.ഐക്ക് യാത്രയയപ്പ് നൽകി

0
IMG_20250731_183256
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 32 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം പോലീസ് സേനയിൽ നിന്ന് ജൂലൈ 31ന് വിരമിക്കുന്ന ജില്ലാ ഹെഡ് ക്വാട്ടേഴ്സ് എസ്.ഐ എം.സി. സോമന് യാത്രയപ്പ് നൽകി. കൽപ്പറ്റ ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ വച്ച് നടത്തിയ യാത്രയപ്പ് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉപഹാരം കൈമാറി. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ് അധ്യക്ഷനായി. ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.ജെ. ജോൺസൺ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. അബ്ദുൽ കരീം, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 2024 വർഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം കരസ്ഥമാക്കിയ പുൽപ്പള്ളി ഐ.പി ബിജു ആന്റണി, എസ്.എസ്.ബി എസ്.ഐ പി.സി.സജീവ്, സൈബർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റസാക്ക്, എസ്.സി.പി.ഒ അബ്ദുൽസലാം, വൈത്തിരി പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ അബ്ദുൽ ഷുക്കൂർ, ജില്ലാ സി ബ്രാഞ്ചിലെ എസ്.സി.പി.ഒ അനൂപ് കെ.സി എന്നിവരെ അനുമോദിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ് സ്വാഗതവും കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *