പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും
മണിപ്പൂരിലെ വംശഹത്യയും ഗുജറാത്തിലെ ഗോദ്ര കലാപവും നരേന്ദ്രമോദി സർക്കാരിന്‍റെ ന്യൂനപക്ഷ ദ്രോഹനയത്തെയാണ് വ്യക്തമാക്കുന്നത്. വെറുപ്പും വിദ്വേഷവും വിതച്ച് ഹിന്ദുത്ത്വ അജണ്ട നടപ്പിലാക്കി ജനങ്ങളെ ജാതിയുടെയും വർണ്ണത്തിന്‍റെയും പേരിൽ തമ്മിൽ തല്ലിച്ച് രാഷ്ട്രീയ കലാപം കൊയ്യാനാണ് ബി.ജെ.പി. യും, ബജ്റങ്ക്ദൾ ഉൾപ്പെടെയുള്ള വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായി ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അന്യായമായി ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ വയനാട് ജില്ലയിലെ ആറ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ ഇന്ന്‍ സംഘടിപ്പിക്കുന്നതാണെന്ന്‍ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ആഹ്വാനം ചെയ്തു.





Leave a Reply