September 23, 2026

കേന്ദ്രം എല്ലാ മേഖലയിലും വയനാടിനെ അവഗണിക്കുന്നു: രാഷ്ട്രീയ യുവജനതാദള്‍

0
site-psd-1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഓരോ വര്‍ഷവും രണ്ടുകോടി തൊഴില്‍ നല്‍കുമെന്നാണ് അധികാരത്തിലേറുമ്പോള്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ യുവജനങ്ങളോട് പ്രഖ്യാപിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ 11 വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് തൊഴിലില്ലായ്മ ആദി രൂക്ഷമായി തുടരുകയാണ്. എല്ലാ മേഖലയിലും കേന്ദ്രം കടുത്ത അവഗണനയാണ് തുടരുന്നതെന്ന് രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് പിപി ഷൈജല്‍.ഓഗസ്റ്റ് 9ന് രാഷ്ട്രീയ യുവജന ജില്ലാ കമ്മിറ്റി കേന്ദ്രത്തിനെതിരെ കല്‍പ്പറ്റയില്‍ നടക്കുന്ന യുവജന സമരസാക്ഷ്യത്തിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം ആര്‍വൈജെഡി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.രാഷ്ട്രീയ യുവജനതാദള്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഷൈജല്‍ കൈപ്പങ്ങല്‍ അധ്യക്ഷനായി.

 

സംസ്ഥാന ജനറല്‍ സെക്രട്ടറി കെടി ഹാഷിം, സംസ്ഥാന കമ്മിറ്റി അംഗം ജോമിഷ് പിജെ,നിസാര്‍ പള്ളിമുക്ക് എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം ഭാരവാഹികളായ ജേക്കബ് പുത്തുമല, മുജീബ് പുതുശ്ശേരികടവ്, ജലീല്‍ ഉമ്മത്തൂര്‍, അനസ് ചൂണ്ടേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *