കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി തടങ്കല്‍ അടച്ച നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യയുടെ മതേതരത്വം തച്ചുതകര്‍ക്കാന്‍ അതുവഴി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ ഉടനീളം ചെറുത്തുനില്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എ.എം നിശാന്ത് അധ്യക്ഷത വഹിച്ചു ബിജു എം.ജി, പി.വി ജോര്‍ജ്, അസീസ് വാളാട്, ഷിബു.കെ ജോര്‍ജ്, പി.എം, ബെന്നി, മോഹന്‍ദാസ്, ജേക്കബ് സെബാസ്റ്റ്യന്‍, സി.കെ രത്നവല്ലി, ബിനീഷ് കുഴി നിലം, ബാബു പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി




Leave a Reply