ബോധവര്‍ക്കരണം തുടര്‍ പരിപാടിയാക്കും: റാഫ്
ബത്തേരി: പോലീസ് ,മോട്ടോര്‍ വാഹനം, എക്‌സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോഡ് സുരക്ഷ,ലഹരി വ്യാപനം തടയല്‍ എന്നിവക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം സ ബത്തേരി മേഖലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. കെ എസ് ജലീല്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സജിമണ്ഡലത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ടി. ടി. സുലൈമാന്‍, അഹമ്മദ്‌കോയ, ഷിബു മീനങ്ങാടി, നൗഷാദ് ആലഞ്ചേരി, പി. വി.ഹൈദര്‍, യഹ്യമീനങ്ങാടി, പോള്‍ ആലുങ്കല്‍, സലീം മുത്തങ്ങ, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജോസഫ് കുട്ടി സ്വാഗതം പറഞ്ഞു കെ.പിഗീത നന്ദിയും പറഞ്ഞു.





Leave a Reply