November 7, 2026

മേരി മാതാ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി

0
site-psd-7
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2024-25 അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കോളേജിലെ എട്ട് ഡിപാര്‍ട്മെന്റുകളിലെ വിദ്യാര്‍ത്ഥികളാണ് ബിദുരം സ്വീകരിച്ചത്. ചടങ്ങില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍.ഡോ.കെ.എസ്.അനില്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മേഖല ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രേശ്നങ്ങളും അതിനെ നേരിടാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥി സമൂഹങ്ങളുടെ പങ്കും അദ്ദേഹം തന്റെ കോണ്‍വൊക്കേഷന്‍ സന്ദേശത്തിലൂടെ കുട്ടികളോട് പറഞ്ഞു.

സമകാലിക വിഷയങ്ങളെ നേരിട്ട് തങ്ങളുടെ ലഭിച്ച ഈ ഡിഗ്രി സമൂഹ നന്മക്കായി ഉപയോഗിക്കാന്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളില്‍ നിന്ന് പി.എച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെയും പ്രസ്തുത ചടങ്ങില്‍ അനുമോദിച്ചു.

1995 ല്‍ മനന്തവാടി രൂപതയുടെ കീഴില്‍ ആരംഭിച്ച, വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മേരി മാതാ കോളജ്. പ്രസ്തുത ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍.ഡോ. പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിച്ചു .കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ ഡോ തോമസ് മോണോത്ത്,അസോസിയേറ്റ് മാനേജര്‍ ഫാ.സിബിച്ചന്‍ ചേലക്കപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ.ഗീത ആന്റണി പുല്ലന്‍, യൂണിയന്‍ അഡൈ്വസര്‍ ഡോ ജിഷ ടി ഈ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *