April 17, 2026

ടിടിഐ/പിപിടിടിഐ സംസ്ഥാന കലോല്‍സവം: സംഘാടക സമിതി രൂപീകരിച്ചു

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സെപ്റ്റംബര്‍ 12ന് ബത്തേരിയില്‍ നടക്കുന്ന സംസ്ഥാന ടിടിഐ / പിപിടിടിഐ കലോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു അധ്യക്ഷനായി. ടിടിഐ, പിപിടിടിഐ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി 17 ഇനങ്ങളില്‍ മല്‍സരം നടക്കും.കലോല്‍സവ നടത്തിപ്പിനായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ചെയര്‍മാനായും ആര്‍ എസ് ഷിബു ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തില്‍ വച്ച് വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.ബത്തേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ അസീസ് മാടാല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ എം സെബാസ്റ്റ്യന്‍, എസ് എസ് കെ പ്രൊജക്ട് ഓഫീസര്‍ വി അനില്‍കുമാര്‍, വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, കെ ആര്‍ രതീഷ് കുമാര്‍, ഹയര്‍ സെക്കന്ററി കോഓര്‍ഡിനേറ്റര്‍ എം കെ ഷിവി, വി എച്ച് എസ് ഇ കോ ഓര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ബി ജെ ഷിജിത, എം സുനില്‍കുമാര്‍, ടി ബാബു, എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *