April 17, 2026

ക്വാണ്ടം ക്വസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

0
site-psd-10-
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ക്വാണ്ടം സയന്‍സ് & ടെക്നോളജി സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടി ക്വാണ്ടം ക്വസ്റ്റ് ലോഗോ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.ചാന്ദ്രദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ജുനൈദ് കൈപ്പാണി, ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം കെ. എ. അഭിജിത്ത്, മേഖല പ്രസിഡന്റ് എം. മണികണ്ഠന്‍, യുവസമിതി ജില്ലാ കണ്‍വീനര്‍ കെ. ആര്‍. സാരംഗ്, ലൈബ്രറി പ്രസിഡന്റ് എം. സുധാകരന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയംഗം ഇ. കെ. സല്‍മത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം. മുരളീധരന്‍,മെമ്പര്‍ പി.എ അസീസ്,മിഥുന്‍ മുണ്ടക്കല്‍,എ.എന്‍ പ്രഭാകരന്‍,എം. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *